+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് പോ​ലീ​സ്; റോ​ഡു​ക​ൾ അ​ട​ച്ച് കാ​വ​ലേ​ർ​പ്പെ​ടു​ത്തി

ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം, വാ​ത്തി​ക്കു​ടി, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​
കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് പോ​ലീ​സ്; റോ​ഡു​ക​ൾ അ​ട​ച്ച് കാ​വ​ലേ​ർ​പ്പെ​ടു​ത്തി
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം, വാ​ത്തി​ക്കു​ടി, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ചേ​ല​ച്ചു​വ​ട്ടി​ൽ ഒ​രു വ്യാ​പാ​രി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചേ​ല​ച്ചു​വ​ട് ടൗ​ണ്‍ സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി​മു​ത​ൽ മി​ൽ​മ ജം​ഗ്ഷ​ൻ​വ​രെ ടൗ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​ച്ചു. വെ​ണ്‍​മ​ണി​യി​ലും കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​ണ്. ഇ​വി​ടെ ടൗ​ണ്‍ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടു വാ​ർ​ഡു​ക​ൾ അ​ട​ച്ചു.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ഇ​രു​ന്നൂ​റോ​ളം​പേ​ർ ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്. ചേ​ല​ച്ചു​വ​ട്ടി​ൽ മാ​ത്രം 36 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ രോ​ഗി​ക​ളി​ൽ 12 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യു​ള്ള​ത്. കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ടി​യ​ന്ത​ര യോ​ഗം​ചേ​ർ​ന്ന് രോ​ഗ​പ​ക​ർ​ച്ച ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് വാ​ർ​ഡു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​രി​ക്ക​യാ​ണ്. ഈ ​വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ൾ പോ​ലീ​സ് അ​ട​ച്ച് കാ​വ​ലേ​ർ​പ്പെ​ടു​ത്തി. ക​രി​ന്പ​നി​ൽ​നി​ന്നും സെ​ന്‍റ് മേ​രീ​സ് ടൗ​ണ്‍ പ​ള്ളി ജം​ഗ്ഷ​ൻ​വ​ഴി പോ​കു​ന്ന മൂ​ന്നും നാ​ലും വാ​ർ​ഡു​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡും അ​ട​ച്ചു. വേ​ലി​കെ​ട്ടി അ​ട​ച്ചി​രി​ക്കു​ന്ന റോ​ഡി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ഈ ​വാ​ർ​ഡി​ലേ​ക്ക് ആ​വ​ശ്യ​മി​ല്ലാ​തെ പ്ര​വേ​ശി​ക്കു​ന്ന​തും ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​റോ​ഡു​വ​ഴി കു​ട്ട​പ്പ​ൻ​സി​റ്റി, ആ​ൽ​പ്പാ​റ, ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ട്ടി​ക്ക​ളം വ​ഴി തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.