നെടുങ്കണ്ടം: കോവിഡ് ബാധിച്ചു മാതാവിനുപിന്നാലെ മകനും മരിച്ചു. നെടുങ്കണ്ടം കപ്യാരുതോട്ടത്തിൽ ബിജു ചാക്കോ(50) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മാതാവ് അന്നമ്മ ഏപ്രിൽ 22-ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ബിജുവായിരുന്നു അന്ന് മാതാവിനെ ശുശ്രൂഷിച്ചിരുന്നത്. തുടർന്ന് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ബിജുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് ബിജു മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ വിനീത മഞ്ഞപ്പാറ കട്ടൂപ്പാറ കുടുംബാംഗം. മക്കൾ: അന്ന, ഫ്രാൻസിസ്.