പോലീസ് വകുപ്പിൽനിന്ന് സർക്കിൾ ഇൻസ്പെക്ടറായി വിരമിച്ച ആളാണ്. സർവീസിലിരുന്ന സമയത്തുള്ള ഒൗദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി എനിക്ക് ഇപ്പോൾ പല കോടതികളിലും സാക്ഷി ആയി പോകേണ്ടിവരുന്നു. ഈ യാത്രകൾക്ക് യാത്രപ്പടി ലഭിക്കുമോ? എങ്കിൽ ഏതു രീതിയിൽ എവിടെനിന്നാണ് യാത്രപ്പടി ലഭിക്കുക? കോടതികളിൽനിന്നും ലഭിക്കുമോ?
മോഹനൻ, കൊട്ടാരക്കര
ഒൗദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി വിരമിച്ചതിനുശേഷം കോടതിയിൽ പ്രോസിക്യൂഷൻ സാക്ഷിയായി ഹാജരാകുന്നവർക്ക് യാത്രപ്പടിക്ക് അർഹതയുണ്ട്. വിരമിച്ച ഓഫീസിൽനിന്നുമാണ് യാത്രപ്പടി ലഭിക്കുന്നത്. ഇതിനു കോടതിയിൽനിന്നു ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോടതിയിൽനിന്ന് യാത്രപ്പടി ഇനത്തിൽ എന്തെങ്കിലും തുക ലഭിച്ചിട്ടുണ്ടെങ്കിൽ ആ തുക കുറച്ചശേഷമുള്ള തുകയേ ലഭിക്കൂ.
വിരമിച്ചാലും യാത്രപ്പടി ലഭിക്കും
02:56 PM Apr 27, 2020 | Deepika.com