+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​ല​പ്ര​ഖ്യാ​പ​നം: ആ​ഹ്ളാ​ദാ​ര​വ​ങ്ങ​ളി​ല്ലാ​തെ

തൊ​ടു​പു​ഴ:​ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ഞ്ചാ​ത്ത​ല​ത്തി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ആ​ഹ്ളാ​ദാ​ര​വ​ങ്ങ​ൾ ഇ​ല്ലാ​ത്ത ദി​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം മാ​റും
ഫ​ല​പ്ര​ഖ്യാ​പ​നം: ആ​ഹ്ളാ​ദാ​ര​വ​ങ്ങ​ളി​ല്ലാ​തെ
തൊ​ടു​പു​ഴ:​ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ഞ്ചാ​ത്ത​ല​ത്തി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ആ​ഹ്ളാ​ദാ​ര​വ​ങ്ങ​ൾ ഇ​ല്ലാ​ത്ത ദി​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം മാ​റും.​
ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മ​ല്ല അ​തി​നു​ള്ള വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽപോ​ലും ഇ​തു​വ​രെ കാ​ണാ​ത്ത ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രും സ്ഥാ​നാ​ർ​ഥി​ക​ളും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു അ​നു​വാ​ദ​മു​ള്ളൂ.​ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും ഒ​ട്ടേ​റെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ​വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു ചു​റ്റും കൂ​ട്ടം​കൂ​ടു​ന്ന​തി​നും ക​ർ​ശ​ന വി​ല​ക്കു​ണ്ട്. ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും യാ​തൊ​രു​വി​ധ ആ​ഹ്ളാ​ദ പ്ര​ക​ട​ന​ങ്ങ​ളും ന​ട​ത്താ​ൻ ഇ​ത്ത​വ​ണ അ​നു​വാ​ദ​മി​ല്ല.​

ടി​വി​ക്കു​മു​ന്നി​ലി​രു​ന്ന് മാ​ത്രം ഫ​ല​മ​റി​യേ​ണ്ടി​വ​രു​ന്ന​ത് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.​ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ഫ​ല​ത്തി​ന്‍റെ ട്രെ​ൻ​ഡ് അ​റി​യാ​നും മാ​ർ​ഗ​മി​ല്ല.​ അ​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സോ​ഫ്റ്റ് വെ​യ​ർ പി​ൻ​വ​ലി​ച്ച​താ​ണ് അ​തി​നു​കാ​ര​ണം.​ കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​നെ ആ​ശ്ര​യി​ക്കു​ക മാ​ത്ര​മാ​ണ് ഫ​ല സൂ​ച​ന ഇ​ട​യ്ക്കി​ടെ അ​റി​യാ​നു​ള്ള ഏ​ക പോം​വ​ഴി.

ലോ​ക്ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ സ്വ​ന്തം വീ​ട് വി​ട്ട് പു​റ​ത്തു​പോ​കാ​നും പ്ര​വ​ർ​ത്ത​ക​ർ​ക്കു ക​ഴി​യി​ല്ല.​

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന ദി​ന​ത്തി​ൽ രാ​വി​ലെ ത​ന്നെ അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന പ​തി​വാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ത​ല​മു​ണ്ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​റും​വാ​ശി​യും നി​റ​ഞ്ഞ പ​ന്ത​യ​ങ്ങ​ളും പ​ട​ക്കം പൊ​ട്ടി​ക്ക​ലും വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​യു​മാ​യി മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി അ​ണി​ക​ളു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ളു​മെ​ല്ലാം ഇ​ത്ത​വ​ണ മ​ധു​ര​സ്മ​ര​ണ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കും.​ ഇ​തോ​ടൊ​പ്പം മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം, പാ​യ​സ​വി​ത​ര​ണം, ഹാ​രാ​ർ​പ്പ​ണം തു​ട​ങ്ങി​യ​വ​യൊ​ന്നും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.