+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൗൺസ്‌വില്ലെയിൽ സംയുക്ത തിരുനാളാഘോഷം ജനുവരി ആറിന്

ടൗൺസ്‌വില്ലെ : സെന്‍റ് അൽഫോൻസ ഇടവകയിൽ ദനഹാതിരുനാളും വിശുദ്ധ ചാവറയച്ചന്‍റെ തിരുനാളും സംയുക്തമായി ആഘോഷിക്കുന്നു. ഈശോയുടെ പ്രത്വഷീകരണത്തിന്‍റേയും പരിശുദ്ധ ത്രിത്വത്തിന്‍റെ വെളിപ്പെടുത്തലിന്‍റേയും ഓർ
ടൗൺസ്‌വില്ലെയിൽ സംയുക്ത തിരുനാളാഘോഷം ജനുവരി ആറിന്
ടൗൺസ്‌വില്ലെ : സെന്‍റ് അൽഫോൻസ ഇടവകയിൽ ദനഹാതിരുനാളും വിശുദ്ധ ചാവറയച്ചന്‍റെ തിരുനാളും സംയുക്തമായി ആഘോഷിക്കുന്നു.

ഈശോയുടെ പ്രത്വഷീകരണത്തിന്‍റേയും പരിശുദ്ധ ത്രിത്വത്തിന്‍റെ വെളിപ്പെടുത്തലിന്‍റേയും ഓർമയാചരണമാണ് ദനഹാ തിരുനാൾ. സീറോ മലബാർ സഭയുടെ പുരാതന പാരമ്പര്യത്തിൽ ഈ തിരുനാളിന് രാക്കുളി തിരുനാളെന്നും പിണ്ടികുത്തി തിരുനാൾ എന്നും അറിയപ്പെട്ടുപോന്നു.

ഈശോയുടെ മാമ്മോദീസായെ അനുസ്‌മരിച്ചു രാത്രിയിൽ കുളിച്ചു കയറി വിശുദ്ധ കുർബാന അർപ്പിക്കുന്ന പതിവാണ് രാക്കുളി എന്ന പദത്തിലൂടെ അർഥമാക്കുന്നത്.ദൈവിക വെളിപാട് എന്നത് ലോകത്തിനു ലഭിച്ച പ്രകാശമാണ് എന്ന് അനുസ്മരിപ്പിക്കാൻ വീടിന്‍റെ മുമ്പിൽ വാഴപിണ്ടിയിൽ നിറയെ മൺചിരാതുകൾ തെളിച്ചു ദൈവം പ്രകാശമാകുന്നു എന്ന് പ്രാർഥിച്ചു ധ്യാനിക്കുന്നതാണ് പിണ്ടികുത്തി തിരുനാളിന്‍റെ ആചാരം.

സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഇരുളിലാണ്ട ഒരു കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്‍റെ വെളിച്ചം കേരളത്തിന് പ്രധാനം ചെയ്ത വലിയ വിശുദ്ധനാണ് ചാവറയച്ചൻ.പള്ളിയോടൊപ്പം പള്ളികൂടങ്ങൾ തുടങ്ങുവാൻ കല്പിച്ചുകൊണ്ടു കേരളത്തിന്‍റെ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാഭ്യസത്തിലൂടെ വികസനം എത്തിക്കുവാൻ വിശുദ്ധന് സാധിച്ചു. കേരളത്തിലെ ആദ്യ പത്രം,ആദ്യ സംസ്‌കൃത സ്കൂൾ,അവർണർക്ക് വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ വിശുദ്ധ ചാവറയച്ചൻ കേരള നവോഥാനത്തിനു നേതൃത്വം നൽകി.

ജനുവരി 6 ന് (ഞായർ) വൈകുന്നേരം 5.30ന് തിരുക്കർമങ്ങൾ ആരംഭിക്കും. രൂപം എഴുന്നള്ളിപ്പ്, ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് എന്നിവയോടെ തിരുനാൾ സമാപിക്കും. ട്രസ്റ്റീമാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മിറ്റി അംഗങ്ങളായ ബാബു ലോനപ്പൻ ,ജിബിൻ,സിബി,ആന്‍റണി എന്നിവർ തിരുനാളിന്‍റെ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കൽ അറിയിച്ചു.

റിപ്പോർട്ട് : വിനോദ് കൊല്ലംകുളം