എന്റെ ഭർത്താവ് മൃഗസംരക്ഷണ വകുപ്പിൽ ജോലിയിലിരിക്കെ മരണമടഞ്ഞു. അദ്ദേഹത്തിന് എൽഡി ക്ലർക്കായി 22 വർഷത്തെ സർവീസുണ്ട്. ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകൾ ഒന്നും പാസായിട്ടില്ല. അതിനാൽ ശന്പളം കുറവാണ്. 8, 15, 22 എന്നീ വർഷങ്ങൾ പിന്നിടുന്പോൾ ഹയർഗ്രേഡ് ലഭിക്കേണ്ടതല്ലായിരുന്നോ? ഇപ്പോൾ അദ്ദേഹം മരണമടഞ്ഞതുകൊണ്ട് ഈ ഹയർഗ്രേഡുകൾ ലഭിക്കാൻ അർഹതയുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്. ഫാമിലി പെൻഷൻ തയാറാക്കിയിട്ടില്ല.
സെലിൻ മാത്യു, കട്ടപ്പന
സർവീസിലിരുന്നപ്പോൾ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകൾ ഒന്നും തന്നെ പാസായിട്ടില്ലെങ്കിലും ഹയർഗ്രേഡുകൾക്ക് അർഹതയുണ്ടായിരുന്നു. 8, 15, 22 വർഷം പൂർത്തിയാകുന്ന മുറയ്ക്ക്് ഹയർഗ്രേഡ് ലഭിക്കുമായിരുന്നു. സർവീസിലിരുന്നപ്പോൾ അതിനുള്ള അപേക്ഷ/ ഓപ്ഷൻ നൽകി കാണുകയില്ലായിരിക്കും. എന്നാൽ ജീവനക്കാരന്റെ മരണശേഷം അദ്ദേഹത്തിന്റെ നോമിനിക്ക് ഹയർഗ്രേഡ് ലഭിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ ഓഫീസ് മേധാവി മുഖേന നൽകാവുന്നതാണ്. അതിൻപ്രകാരം ഹയർഗ്രേഡ് അനുവദിക്കുന്നതാണ്.