കൊല്ലം: കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഇതിന്റെ ആലോചനയിലാണ്. പ്രതിദിന കോവിഡ് ബാധ ആയിരത്തോട് അടുത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാതെ മറ്റ് മാർഗങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.04 ആയിരുന്നു. ഇത് 25-ന് മുകളിലായാൽ പ്രാദേശിക ലോക്ഡൗൺ, നിരോധനാജ്ഞ എന്നിവ വേണ്ടി വന്നേക്കും.
കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ കൂടുതൽ ആർടിപിസിആർ പരിശോധനകൾ നടക്കുന്നുണ്ട്. ഇതിന്റെ ഫലം കൂടി വരുന്പോൾ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ കരുതുന്നത്. അതോടെ ഓരോ മോഖലകളിലും അവിടുത്തെ സാഹചര്യങ്ങൾ അനുസരിച്ച് കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് അധികൃതർ.
അതേസമയം അടുത്ത മാസം ഒന്നുമുതൽ ഒന്പതുവരെ ജില്ലയിൽ യാതൊരുവിധ ആഘോഷങ്ങളും റാലികളും പ്രകടനങ്ങളും വേണ്ടെന്നുവയ്ക്കാൻ ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി. മേയ്ദിന റാലികളും തെരഞ്ഞെടുപ്പ് വിജഹ്ലാദ പ്രകടനങ്ങളും ഉണ്ടാകില്ല. ഇത് പൂർണമായും പാലിക്കപ്പെട്ടാൽ ജില്ലയ്ക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നായിരിക്കും.
അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പോലീസിന്റെ പരിശോധനകൾ തുടരുകയാണ്. നിയമലംഘകരെ പിടികൂടി പിഴയും ഈടാക്കുന്നുണ്ട്. രാത്രി കർഫ്യൂവിന്റെ അടിസ്ഥാനത്തിലും പരിശോധനകൾ ശക്തമാണ്.
നേരത്തേ ചില ആക്ഷേപങ്ങൾ ഉയർന്നുവെങ്കിലും പരിശോധനകൾ കർശനമാക്കിയതോടെ കൊല്ലം ബീച്ചിലടക്കം വൈകുന്നേരം എത്തുന്ന ആൾക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. അനാവശ്യ യാത്ര നടത്തുന്നവരെ ഇപ്പോൾ താക്കീത് നൽകി വിട്ടയ്ക്കുകയാണ്. ഇത്തരക്കാരുടെ വാഹന നന്പരും ഫോൺ നന്പരുമൊക്കെ പോലീസ് ശേഖരിക്കുന്നുണ്ട്. ആവർത്തിച്ചാൽ വലിയ തുക പിഴ ഒടുക്കേണ്ടിവരും.
കൊല്ലം റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമുകളും പരിസരത്തും ട്രെയിനുകളിലും ആർപിഎഫും പോലീസും പരിശോധനകൾ കർക്കശമാക്കി. മാസ്കില്ലാതെ യാത്രക്കാരെ പിടികൂടിയാൽ 500 രൂപ പിഴ ഈടാക്കും. പ്ലാറ്റ്ഫോമിലും മറ്റും തുപ്പുന്നവർക്കും പിടിവീഴും.
പരിശോധനകൾ കർശനമാക്കിയതോടെ സ്വകാര്യ ബസുകളിലടക്കം യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ട്രെയിനുകളിലും ഇതുതന്നെ അവസ്ഥ. സന്ധ്യയാകുന്നതോടെ നിരത്തുകളും വിജനമാകുന്നു.
കടകളുടെ പ്രവർത്തന സമയം സംബന്ധിച്ച് അൽപ്പം ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഒന്പതുവരെ പ്രവർത്തിക്കാമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. കർഫ്യൂ രാത്രി ഒന്പതിന് ആരംഭിക്കുന്ന സ്ഥിതിക്ക് ഈ സമയക്രമം പ്രായോഗികമല്ല. കടുത്ത നിയന്ത്രണങ്ങൾ ഉള്ള സ്ഥലത്ത് രാത്രി 7.30ന് തന്നെ കടകൾ അടയ്ക്കണം. അല്ലാതുള്ള സ്ഥലങ്ങളിൽ ഒന്പതിന് മുന്പ് അടച്ച് ലക്ഷ്യ സ്ഥാനത്ത് എത്തണം. കൊല്ലം നഗരത്തിലടക്കം ഭൂരിഭാഗം കടകളും രാത്രി ഏഴ് ആകുന്പോൾ തന്നെ അടയ്ക്കും.
കർഫ്യൂ സമയത്തും പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും കർശന പരിശോധനയുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കാരണം ബോധ്യപ്പെടുത്തണം. വ്യക്തിഗത വിവരങ്ങളും കൈമാറണം. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർ ഐഡന്റിറ്റി കാർഡ് കാണിക്കണം.
കെഎസ്ആർടിസിയുടേത് അടക്കമുള്ള ദീർഘദൂര പൊതുഗതാ സംവിധാനങ്ങൾക്ക് രാത്രി കർഫ്യൂ ബാധകമല്ല എങ്കിലും യാത്രക്കാർ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന പരിശോധന ഉണ്ടാകും.