എടപ്പാൾ: ഭാരതപ്പുഴയുടെ കുറ്റിപ്പുറം കെൽട്രോണ്‍ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടപ്പാൾ വൈദ്യർമൂല സ്വദേശി തിയ്യത്ത് വളപ്പിൽ ഷുഹൈബ് (15) ആണ് മരിച്ചത്. പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടം നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് ഷുഹൈബ് മുങ്ങിത്താഴ്ന്നത്. ഫയർഫോഴ്സും പ്രദേശിക രക്ഷാപ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ്: സക്കീർ (അബുദാബി).മാതാവ്: ഷെമിഹ.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് ഷുഹൈബ് മുങ്ങിത്താഴ്ന്നത്. ഫയർഫോഴ്സും പ്രദേശിക രക്ഷാപ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ്: സക്കീർ (അബുദാബി).മാതാവ്: ഷെമിഹ.