പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കി പോ​​ലീ​​സ്

10:03 PM Apr 22, 2021 | Deepika.com
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ രാ​​ത്രി​​കാ​​ല ക​​ർ​​ഫ്യു​​വി​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ൾ ക​​ർ​​ശ​​ന​​മാ​​ക്കി പോ​​ലീ​​സ്. രാ​​ത്രി ക​​ർ​​ഫ്യു ആ​​രം​​ഭി​​ക്കു​​ന്പോ​​ൾ റോ​​ഡു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ളു​​മാ​​യി പോ​​ലീ​​സ് രം​​ഗ​​ത്തു​​ണ്ട്. സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം മാ​​ത്ര​​മേ ക​​ട​​ത്തി​​വി​​ടാ​​റു​​ള്ളൂ. അ​​നാ​​വ​​ശ്യ​​മാ​​യി പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​വ​​രെ പോ​​ലീ​​സ് പി​​ടി​​കൂ​​ടു​​ക​​യും ഇ​​വ​​ർ​​ക്കെ​​തി​​രെ പി​​ഴ ചു​​മ​​ത്തു​​ക​​യും കേ​​സെ​​ടു​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. റോ​​ഡു​​ക​​ളി​​ൽ പോ​​ലീ​​സ് പോ​​യി​​ന്‍റു​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യാ​​ണു പ​​രി​​ശോ​​ധ​​ന.
ഇ​​തി​​നു പു​​റ​​മെ ക​​ട​​ക​​ളി​​ൽ സെ​​ക്ട​​റ​​ൽ മ​​ജി​​സ്ട്രേ​​റ്റു​​മാ​​രു​​ടെ പ​​രി​​ശോ​​ധ​​ന​​ക​​ളു​​മു​​ണ്ട്. മാ​​സ്ക് ധ​​രി​​ക്കാ​​ത്ത​​വ​​ർ, ആ​​ള​​ക​​ലം പാ​​ലി​​ക്കാ​​തെ കൂ​​ട്ടം കൂ​​ടു​​ന്ന​​വ​​ർ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ​​യു​​മാ​​ണ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.