പത്ത് മി​നി​റ്റി​ൽ ചാ​ര്‍​ജ് ചെ​യ്യാ​വുന്ന ഹൈ​പ്പ​വ​ര്‍ ലി​ഥീ​യം അ​യണ്‍ ബാ​റ്റ​റി​ അമൃത സെന്‍റർ

03:35 PM Apr 22, 2021 | Deepika.com
കൊ​ച്ചി: നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ലി​ഥീ​യം-​അയ​ണ്‍ ബാ​റ്റ​റി​യു​മാ​യി കൊ​ച്ചി അ​മൃ​ത സെ​ന്‍റർ ഫോ​ര്‍ നാ​നോ സ​യ​ന്‍​സ് ആ​ന്‍​ഡ് മൊ​ളി​ക്യൂ​ലാ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം. 10 മി​നി​റ്റി​ല്‍ താ​ഴെ ചാ​ര്‍​ജിം​ഗ് സ​മ​യ​മെ​ടു​ത്ത് 10,000 ത​വ​ണ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഈ ​ക​ണ്ടു​പി​ടു​ത്തം ലോ​ക​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്.

പ്ര​ധാ​ന​മാ​യും ഇ​ല​ട്രി​ക് കാ​റു​ക​ളി​ലാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്. നാ​നോ ടെ​ക്നോ​ള​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ട​ര വ​ര്‍​ഷം നീ​ണ്ട ഗ​വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് വ​ള​രെ വേ​ഗ​ത്തി​ല്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന പു​തി​യ ഹൈ​പ്പ​വ​ര്‍ ബാ​റ്റ​റി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ അ​മൃ​ത സെ​ന്‍റ​ര്‍ ഫോ​ര്‍ നാ​നോ സ​യ​ന്‍​സ് ആ​ന്‍​ഡ് മൊ​ളി​ക്യൂ​ലാ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ പ്രഫ. ശാ​ന്തി​കു​മാ​ര്‍ വി.​ നാ​യ​ര്‍, നാ​നോ എ​ന​ര്‍​ജി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രഫ. ഡോ. ​ദാ​മോ​ദ​ര​ന്‍ സ​ന്താ​ന​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ഹൈ​പ്പ​വ​ര്‍ ലി​ഥീ​യം അ​യോ​ണ്‍ സെ​ല്ലു​ക​ള്‍​കൊ​ണ്ട് നി​ര്‍​മി​ക്കു​ന്ന ബാ​റ്റ​റി പാ​ക്കി​ന്‍റെ ഉ​പ​യോ​ഗം മൂ​ലം കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ സെ​ല്ലു​ക​ള്‍ ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നാ​ല്‍ സ​മ​യ​ലാ​ഭ​മു​ണ്ടാ​കും. അ​തി​നാ​ല്‍ ത​ന്നെ ഇ​ല​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ത്ത​രം ബാ​റ്റ​റി പാ​ക്കി​ന്‍റെ ഉ​പ​യോ​ഗം വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രി​ക്കുമെന്നാണ് വിലയിരുത്തൽ.