കൊച്ചി: നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ലിഥീയം-അയണ്‍ ബാറ്ററിയുമായി കൊച്ചി അമൃത സെന്റർ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന് വിഭാഗം. 10 മിനിറ്റില്‍ താഴെ ചാര്‍ജിംഗ് സമയമെടുത്ത് 10,000 തവണ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഈ കണ്ടുപിടുത്തം ലോകത്തില്‍ ആദ്യമായാണ്.
പ്രധാനമായും ഇലട്രിക് കാറുകളിലാണ് ഇവ ഉപയോഗിക്കാന്‍ കഴിയുന്നത്. നാനോ ടെക്നോളജിയുടെ സഹായത്തോടെ രണ്ടര വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഹൈപ്പവര്‍ ബാറ്ററി നിര്‍മിച്ചിരിക്കുന്നതെന്ന് ഇതിന് നേതൃത്വം നല്കിയ അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന് വിഭാഗം ഡയറക്ടര്‍ പ്രഫ. ശാന്തികുമാര്‍ വി. നായര്‍, നാനോ എനര്‍ജി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ദാമോദരന്‍ സന്താനഗോപാലന് എന്നിവര്‍ പറഞ്ഞു.
ഹൈപ്പവര്‍ ലിഥീയം അയോണ്‍ സെല്ലുകള്‍കൊണ്ട് നിര്‍മിക്കുന്ന ബാറ്ററി പാക്കിന്റെ ഉപയോഗം മൂലം കുറഞ്ഞ സമയത്തിനുള്ളില്‍ സെല്ലുകള്‍ ചാര്‍ജ് ചെയ്യുന്നതിനാല്‍ സമയലാഭമുണ്ടാകും. അതിനാല്‍ തന്നെ ഇലട്രിക് വാഹനങ്ങളില്‍ ഇത്തരം ബാറ്ററി പാക്കിന്റെ ഉപയോഗം വളരെ ഫലപ്രദമായിരിക്കുമെന്നാണ് വിലയിരുത്തൽ.