പുൽപ്പള്ളി: ഈ മാസം ആറ് മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ പാടിച്ചിറ അറുപതുകവല കണ്ണോത്ത് ഷൈജുവിനായി പുൽപ്പള്ളി പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മരക്കടവിലെ കരിങ്കൽ ക്വാറിയിലും വെള്ളക്കെട്ടിലും തെരച്ചിൽ നടത്തി. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു തെരച്ചിൽ.
കഴിഞ്ഞ ദിവസം ഷൈജുവിന്റെ തിരോധനത്തെക്കുറിച്ചുള്ള അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. കർണാടകയിൽ ഇഞ്ചി കൃഷി ചെയ്യുന്ന ഷൈജുവിന്റെ കാർ ബൈരക്കുപ്പയിലെ മച്ചൂരിൽ കണ്ടെത്തിയിരുന്നു. തെരച്ചിലിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വരും ദിവസങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കാണാതായ യുവാവിനായി തെരച്ചിൽ നടത്തി
12:30 AM Apr 22, 2021 | Deepika.com