തൊണ്ടർനാട്: മിന്നലേറ്റു രണ്ടു പശുക്കൾ ചത്തു. വടക്കെയോരത്ത് കുര്യന്റെ പശുക്കളാണ് ചത്തത്. പശുക്കളിൽ ഒന്നു എട്ടു മാസവും മറ്റൊന്നു നാലു മാസവും ഗർഭമുള്ളതാണ്. നാലു പശുക്കളെ കെട്ടിയിരുന്ന തൊഴുത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ മിന്നലേറ്റത്. രണ്ടു പശുക്കൾ രക്ഷപ്പെട്ടു.
തൊഴുത്തിൽ ജോലി ചെയ്തിരുന്ന നാലു പേർ മിന്നലുണ്ടായതിനു മിനിറ്റുകൾക്ക് മുന്പു പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊഴുത്ത് ഭാഗികമായി നശിച്ചു. സമീപത്തുണ്ടായിരുന്ന തെങ്ങിനും കേടുപറ്റി. തൊണ്ടർനാട് മൃഗാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. വാർഡ് അംഗങ്ങളായ ചന്തു, ഏലിയാമ്മ, മൈമൂന എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും സ്ഥലം സന്ദർശിച്ചു.
മിന്നലേറ്റു രണ്ടു പശുക്കൾ ചത്തു
12:30 AM Apr 22, 2021 | Deepika.com