കൊയിലേരി: മാനന്തവാടി-കൊയിലേരി-കൈതക്കൽ ഹൈടെക് റോഡു നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നു ജനകീയ കർമ സമിതി ആവശ്യപ്പെട്ടു. തുടർച്ചയായ പ്രളയങ്ങൾ, നിപ്പ, കോവിഡ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പ്രവൃത്തി കാലാവധി 2021 ഏപ്രിൽ 30 വരെ നീട്ടിവാങ്ങിയ കരാർ കന്പനി പാതി പണിപോലും പൂർത്തിയാക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് തുടരുന്നതെന്നു സമിതി കുറ്റപ്പെടുത്തി. കരാർ വ്യവസ്ഥകൾ പ്രകാരം 2020 നവംബർ 30നകം പൂർത്തിയാക്കേണ്ടതായിരുന്നു കിഫ്ബിയിൽ ഉൾപ്പെടുത്തിയ റോഡ് നിർമാണം.
10 കിലോമീറ്റർ ദൈർഘ്യത്തിൽ ഓവുചാലും ഫൂട്പാത്തും അടക്കം 12 മീറ്റർ വീതിയിൽ മെക്കാഡം ടാറിംഗ്, ഇരുവശത്തുമായി 12 ബസ് ബേ, ആവശ്യമായ ഇടങ്ങളിൽ പുതിയ കൾവർട്ടുകൾ, നിലവിലെ കൾവർട്ടുകളുടെ വിസ്തൃതി വർധിപ്പിക്കൽ, ഡ്രൈനേജിനോടൊപ്പം കേബിളുകളും പൈപ്പുകളും മറ്റും കടത്തി വിടുന്നതിനു 3.7 കിലോമീറ്റർ യൂട്ടിലിറ്റി ഡക്ട്, ടാറിംഗ് പരിധിക്ക് പുറമേയുള്ളിടത്ത് ഇന്റർ ലോക്ക്-കോണ്ക്രീറ്റ്, റോഡിലുടനീളം മധ്യഭാഗത്തും വശങ്ങളിലും സുരക്ഷാ വരകളും അടയാളങ്ങളും, ഇരുവശങ്ങളിലുമായി 50 സൗരോർജ ദീപങ്ങൾ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെ അന്തർദേശീയ നിലവാരത്തിൽ വിഭാവനം ചെയ്താണ് 45.5 കോടി രൂപയുടെ പ്രവൃത്തി.
അശാസ്ത്രീയമായും മന്ദഗതിയിലും കരാർ കന്പനി നടത്തുന്ന പ്രവൃത്തി ജനങ്ങൾക്കു അലോസരവും സൃഷ്ടിക്കുകയാണ്. പലേടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുള്ള പ്രവേശനംപോലും തടസപ്പെടുത്തുന്ന വിധത്തിലാണ് നിർമാണം. പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കർമ സമിതിയുടെ നേതൃത്വത്തിൽ ജനുവരി 11നു മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ കാര്യാലയം ഉപരോധിച്ചിരുന്നു. ആറാട്ടുതറ ഇല്ലത്തുവയൽ ജംഗ്ഷൻ വരെ ഫസ്റ്റ്ലെവൽ ടാറിംഗ് പൂർത്തിയാക്കുമെന്നു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ രേഖാമൂലം ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പും വെറുതെയായെന്നു സമിതി ചൂണ്ടിക്കാട്ടി.