പുൽപ്പള്ളി: പെരിക്കല്ലൂർ ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതിക്കെതിരേ നിയമന വിവാദവും. സംഘത്തിലെ ജീവനക്കാരും 2018ൽ അധികാരത്തിൽ വന്ന ഭരണസമിതിയും ചേർന്ന് നടത്തിയ അഴിമതി പുറത്തവരികയും തുടർന്ന് ഭരണ സമിതിക്കെതിരേ അവിശ്വാസം പാസാക്കുകയും ചെയ്തിരുന്നു.
രാജി വയ്ക്കാതെ സംഘത്തിലെ ഒഴിവുകൾ നികത്തിയ ശേഷം ഉടൻ രാജി എന്ന ഭരണ സമിതിയിലെ ചിലരുടെ പ്രസ്താവന ക്ഷീര കർഷകരോടുള്ള വെല്ലുവിളിയാണെന്ന് ക്ഷീരോത്പാദക സഹകരണ സംഘം സംരക്ഷണ സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതിനായി നാല് പേരടങ്ങുന്ന ഒരു ഉപസമിതി രൂപീകരിക്കുകയും പത്രപരസ്യം നൽകി അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. പിന്നിട് പ്രസിഡന്റ് ഉപസമിതിയിൽ നിന്നും ഒരാളെ മാറ്റി സ്വയമേ തന്റെ പേര് എഴുതി ചേർക്കുകയും ചെയ്തു. ഇത് മറ്റ് ഭരണസമിതി അംഗങ്ങൾ എതിർത്തതിനാൽ ഉപസമിതി പിരിച്ച് വിടുകയും ഭരണ സമിതി മൊത്തത്തിൽ നിയമന കാര്യങ്ങൾ നടത്താമെന്ന് തീരുമാനിച്ചു.
എന്നാൽ ഭരണസമിതിയിലെ പലരും നിയമനകാര്യങ്ങൾ ഒന്നും അറിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഭരണ സമിതി പിരിച്ച് വിടുന്നതിന് മുന്പായി വേണ്ടപ്പെട്ടവരെ നിയമിച്ച് പരമാവധി സാന്പത്തിക നേട്ടമുണ്ടാക്കലാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് ആരോപണം.
സഹകരണ സ്ഥാപനങ്ങളിലെ പരീക്ഷ നടത്താൻ മാത്രം സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് എന്ന സംവിധാനം ഉണ്ടായിരിക്കെ സർവീസിൽ നിന്നും വിരമിച്ച ഒരാളെ ഉപയോഗിച്ച് പരീക്ഷ നടത്തിയെന്ന് വരുത്തുകയും ചെയ്തു. പണം വാങ്ങി വേണ്ടപ്പെട്ടവരെ നിയമിച്ച് ഉദ്യോഗാർത്ഥികളെയും സംഘത്തേയും വഞ്ചിക്കുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പെരിക്കല്ലൂർ ക്ഷീരോത്പാദക സഹകരണ സംഘം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, കലേഷ്, സിപിഎം മുള്ളൻകൊല്ലി ലോക്കൽ സെക്രട്ടറി പി.എ. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.