കൽപ്പറ്റ: നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിലായി. ബത്തേരി കുപ്പാടി മുള്ളൻപാറ അരുണ്‍ (25), മൈതാനിക്കുന്ന് ഷിയാസ് (23) എന്നിവരെയാണ് ഇൻസ്പെക്ടർ പി. പ്രമോദ്, എസ്ഐ ജയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.
യുവാക്കൾ സഞ്ചരിച്ച ബൈക്ക് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈപാസിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
യുവാക്കൾ സഞ്ചരിച്ച ബൈക്ക് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈപാസിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.