കൽപ്പറ്റ: വയനാട് പ്രസ് ക്ലബ്, പിഡബ്ല്യുഡി ഓഫീസ്, വില്ലേജ് ഓഫിസ്, ക്രിസ്ത്യൻ ചർച്ച് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിന്റെ അരിക് ഇന്നലെയുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞു. നഗരത്തിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ ഭാഗത്താണ് റോഡ് തകർന്നത്. റോഡിൽ നിന്നും മൂന്ന് മീറ്റർ മാറി നിർമാണ പ്രവൃത്തികൾ നടത്താനുള്ള അനുമതിയാണ് ജിയോളജി വകുപ്പ് നൽകിയിരുന്നത്. എന്നാൽ റോഡിനോഡ് ചേർന്ന് തന്നെ പൈലിംഗ് നടത്തുകയായിരുന്നു. ഇതിന് പുറമേ ശക്തമായ മഴ കൂടി എത്തിയതോടെ റോഡ് അഞ്ച് മീറ്ററോളം ഇടിയുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിക്കുകയും ബിൽഡിംഗ് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. റോഡിന് റീട്ടെയിനിംഗ് വാൾ നിർമിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നത് വരെ കെട്ടിട നിർമാണം നടത്താൻ അനുവദിക്കില്ലെന്നും കേയംതൊടി മുജീബ് അറിയിച്ചു.