മെൽബണ്‍: സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണ്‍ അതിന്റെ അഞ്ചാം വാർഷികം ഡിസംബർ 2 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. കോട്ടയം അതിരൂപതയുടെ സഹായമെത്രാനും സീറോമലബാർ സഭയുടെ യൂത്ത് കമ്മീഷൻ ചെയർമാനുമായ അഭി. മാർ ജോസഫ് പണ്ടാരശേരിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയോടുകൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ക്നാനായ മിഷൻ ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ, പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. ഷിബു എസ്എസി എന്നിവർ സഹകാർമികരായിരുന്നു.
തുടർന്നു നടത്തപ്പെട്ട പൊതു സമ്മേളനത്തിലും കലാപരിപാടികളിലും മെൽബണ്‍ സിറോമലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യ അതിഥിയായിരുന്നു. ക്നാനായ മിഷന്റ വിവിധ കൂടാരയോഗങ്ങളും കെസിവൈഎല്ലും അണിയിച്ചൊരുക്കിയ കലാസന്ധ്യയും ബീറ്റ്സ് ബൈ സെന്റ് മേരീസിന്റെ ചെണ്ടമേളവും ആഘോഷങ്ങൾക്ക് വർണപ്പകിട്ടേകി.
ക്നാനായ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെയും മറ്റു മത്സരങ്ങളുടെയും വിജയികൾക്ക് അഭി. പിതാക്കന്മാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓവറോൾ ചാന്പ്യൻഷിപ് കരസ്ഥമാക്കിയ വൈക ജോ മുരിയാന്മ്യാലില്‍, ശിഖ ജോ മുരിയാന്മ്യാലില്‍
ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. സ്നേഹ വിരുന്നോടു കൂടി പരിപാടികൾക്ക് തിരശീല വീണു.
കൈക്കാന്മാരായ ബേബി കരിശേരിക്കൽ, ആന്റണി പ്ലാക്കൂട്ടത്തിൽ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്ത സംഘടനകളായ മെൽബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ്, മെൽബണ്‍ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, കെസിവൈഎൽ, മിഷ്യൻ ലീഗ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഞ്ചാം വാർഷികാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ നന്ദി അറിയിച്ചു.
റിപ്പോർട്ട്: സോളമൻ ജോർജ്