തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിൽ കോവിഡ് കണ്ട്രോൾ റൂം തുറന്നു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ വോളന്റിയർമാരെ ഉൾപ്പെടുത്തി രൂപം കൊടുത്ത കണ്ട്രോൾ റൂമിന്റെ പ്രവർത്തനം ഹെൽത്ത് സൂപ്പർവൈസർ ഏകോപിപ്പിക്കും.
കണ്ട്രോൾ റൂമിൽ നിന്നും നഗരസഭ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. നഗരസഭയുടെ ആംബുലൻസ് സേവനങ്ങൾ, കണ്ടെയ്ൻമെന്റ് സോണുകൾ സംബന്ധിച്ച വിശദാംശങ്ങൾ, കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതിലുള്ള പരാതികൾ എന്നീ സേവനങ്ങൾ കണ്ട്രോൾ റൂമിൽ നിന്ന് ലഭിക്കും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു. കണ്ട്രോൾ റൂം നന്പർ -047 123 77 702,04712377706
നഗരസഭയിൽ കോവിഡ് കണ്ട്രോൾ റൂം തുറന്നു
11:55 PM Apr 21, 2021 | Deepika.com