നെടുമങ്ങാട്: റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇറവൂർ സ്വദേശി സന്തോഷ്കുമാറിന്റെ കാർ മോഷ്ടിച്ച കേസിൽ ധനുവച്ചപുരം പോസ്റ്റിൽ അതിർത്തിയിൽ കൊറ്റാമത്ത് ഷഹാന മൻസിലിൽ റാഷിദ് (18) ആണ് അറസ്റ്റിലായത്.റാഷിദ് ഉൾപ്പെട്ട മൂന്നംഗ സംഘം മോഷ്ടിച്ച കാർ കോട്ടയത്തു നിന്നും പോലീസ് കണ്ടെടുത്തു. ആര്യനാട്ടു നിന്നും കാറുമായി കടന്ന സംഘം റോഡരികിലെ വാഹനങ്ങളിൽ നിന്ന് പണം, ലാപ്ടോപ്പുകൾ, മൊബൈലുകൾ എന്നിവയും മോഷ്ടിച്ചു. തുടർന്ന് കാറിൽ സഞ്ചരിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയശേഷം കാർ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഘങ്ങളായി തിരിഞ്ഞ് വിവിധയിടങ്ങളിൽ നിന്ന് വീണ്ടും വാഹനങ്ങൾ മോഷ്ടിക്കാൻ പദ്ധതിതയാറാക്കുന്നതിനിടെയാണ് റാഷിദ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി പി.കെ. മധുവിന്റെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈഎസ്പി എസ്. ഷാജി, ആര്യനാട് ഇൻസ്പക്ടർ എസ്. മഹേഷ്കുമാർ, എസ്ഐ ബി. രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
കാർ മോഷണം: യുവാവ് അറസ്റ്റിൽ
11:55 PM Apr 21, 2021 | Deepika.com