തിരുവനന്തപുരം: കോവിഡ് രോഗവ്യപാനം വർധിച്ചു വരുന്ന സാഹചര്യത്തിലും രാത്രികാല കർഫ്യൂ പ്രഖ്യപിച്ചതിന്റെയും അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷാ പരിശോധന ശക്തമാക്കി. ഡപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 2116 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു
. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 583 പേർക്കെതിരെ കേസെടുത്തു.
മാസ്ക്ക് ധരിക്കാത്തതിന് 1505 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 17 പേരില്‍ നിന്നുമായി 7,61,000 രൂപ പിഴ ഈടാക്കി. കൂടാതെ മാർഗ നിര്‍ദേശങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ മൂന്നു വാഹനങ്ങള്‍ക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത എട്ടു കടകൾക്കെതിരെയും ഇന്നലെ നിയമനടപടി സ്വീകരിച്ചു.
ശരിയായ രീതിയില്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കാത്ത 5134 പേര്‍ക്ക് താക്കീത് നല്കി വിട്ടയച്ചു.