വെഞ്ഞാറമൂട്: കോവിഡ് വ്യാപനം തീവ്രമായതിനെ തുടർന്ന് നഗരൂർ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്തിലെ ദർശനാവട്ടം വാർഡ് കണ്ടെയ്ൻമെന്റ് സോണായും നഗരൂർ ജംഗ്ഷൻ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും ജില്ലാഭരണകൂടം പ്രഖ്യാപിച്ചു.
പഞ്ചായത്ത്, ആരോഗ്യവിഭാഗം, പോലീസ് തുടങ്ങിയവയുടെ അടിയന്തരയോഗം ചേർന്നു. മൈക്രോ കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ച നഗരൂർ ജംഗ്ഷനിൽ മെഡിക്കൽ ഷോപ്പുകളും അവശ്യസാധനങ്ങളും വിൽക്കുന്ന കടകളും മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കും. മറ്റ് എല്ലാ സ്ഥാപനങ്ങളും പൂർണമായും അടച്ചിടും. ദർശനാവട്ടം വാർഡ് പൂർണമായും അടച്ചിടുമെന്നും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള ഓട്ടോ ഡ്രൈവർമാർക്ക് മാത്രമേ ഇനിമുതൽ നഗരൂരിൽ ഓട്ടോ ഓടിക്കാൻ കഴിയുകയുള്ളൂവെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അറിയിച്ചു.
നഗരൂർ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങള്‍
11:54 PM Apr 21, 2021 | Deepika.com