തിരുവനന്തപുരം: ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുമെന്ന് ജില്ലാകളക്ടർ നവജ്യോത് ഖോസ.
തിരുവനന്തപുരം ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി, എസ്എടി ആശുപത്രി, മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, രാജജിനഗർ നഗര ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ കോവീഷീൽഡ് വാക്സിൻ ലഭിക്കും.
ഫോർട്ട് താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ചെട്ടിവിളാകം കുടുംബാരോഗ്യകേന്ദ്രം, പാങ്ങപ്പാറ ഇടിയടികോട് ദേവി ക്ഷേത്രം ഹാൾ എന്നിവിടങ്ങളിൽ കോവാക്സിനും ലഭിക്കും.
ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ : കളക്ടർ
11:54 PM Apr 21, 2021 | Deepika.com