തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഒപി സമയം ഉച്ചയ്ക്ക് ഒന്നുവരെയാക്കി.
രാവിലെ ഏഴു മുതൽ 11.30 വരെ ടോക്കണ്‍ നൽകും. ഒപിയിൽ ചികിത്സാ വിഭാഗത്തിൽ 200 രോഗികൾക്കു മാത്രമേ പ്രവേശനമുണ്ടായിരിക്കൂ. രോഗികൾക്ക് ചികിത്സ സംബന്ധിച്ച് അഭിപ്രായം തേടാൻ ടെലിമെഡിസിൻ സംവിധാനവും മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.ഒപി ഇല്ലാത്ത ദിവസങ്ങളിലും ടെലിമെഡിസിൻ സംവിധാനം വഴി രോഗികൾക്കു ഡോക്ടറുടെ ഉപദേശം തേടാം. എന്നാൽ ഡോക്ടർ നേരിട്ടുകാണേണ്ട അടിയന്തര പ്രാധാന്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തി ചികിത്സ തേടാം. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വയ്ക്കും. രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂട്ടിരിപ്പുകാർ മാറി മാറി ഇരിക്കുന്നതും വിലക്കി. . കൂട്ടിരിപ്പുകാരൻ കഴിവതും വാക്സിൻ സ്വീകരിച്ച വ്യക്തിയായിരിക്കേണ്ടതാണ്. മാത്രമല്ല രോഗിയുടെ സഹായിയായി ഇരിക്കുന്നയാൾ മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം, കൈകഴുകൽ എന്നിവ കർശനമായി പാലിക്കേണ്ടതാണ്. മാസ്ക്ക് ധരിക്കാത്തവരെ ആശുപത്രിയിൽ നിന്നും പുറത്താക്കും. സന്ദർശകർക്ക് ആശുപത്രിയിൽ പ്രവേശനമില്ല.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
11:54 PM Apr 21, 2021 | Deepika.com