തിരുവനന്തപുരം: പുസ്തകങ്ങളെ സ്നേഹിക്കുകയും പുതിയ എഴുത്തുകാരെ കണ്ടെത്തുകയും ചെയ്യുന്ന വേറിട്ട ഒരധ്യാപകനാണ് പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ചരിത്ര അധ്യാപകനായ ബിന്നി സാഹിതി. പുസ്തക പ്രസാധനത്തിലൂടെ ആയിരത്തിലധികം പുതിയ എഴുത്തുകാരെ കണ്ടെത്തിയതിലൂടെയാണ് ബിന്നി സാഹിതി ഇൗ മേഖലയിലെ വേറിട്ട വ്യക്തിത്വമാകുന്നത്.
പേരിനോടൊപ്പമുള്ള സാഹിതി എന്ന പ്രസാധകകൂട്ടായ്മ വഴിയാണ് പുസ്തക രചയിതാക്കൾക്കുള്ളവഴി ഒരുക്കുന്നത്. ഇതിനകം 853 പുസ്തകങ്ങൾ ബിന്നി സാഹിതി പ്രസാധകൻ എന്ന നിലയിൽ പുറത്തിറക്കിയിട്ടുണ്ട്.
കൂടാതെ നിരവധി അധ്യാപകരായ എഴുത്തുകാരെ ഒരുമിപ്പിച്ച് സമാഹാരങ്ങളായും പുസ്തകങ്ങൾ പുറത്തിറക്കി. എഴുത്തുകാരായ കുട്ടികളുടെ രചനകളും കണ്ടെത്തി ഇദ്ദേഹം പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രസാധനത്തോടൊപ്പം എഴുത്തു കൂട്ടായ്മ,സാഹിത്യ ക്യാമ്പ് ,ബാല സാഹിത്യ കോൺഫറൻസ് ,പുരസ്ക്കാരങ്ങൾ തുടങ്ങി ഒട്ടനവധി അനുബന്ധ പ്രവർത്തനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്.
കേരള സിലബസിലെ നാലാം ക്ലാസ് മലയാള പുസ്തകവും അധ്യാപക സഹായിയും തയാറാക്കിയ എസ്സിഇആർടി പുസ്തക കമ്മിറ്റിയിൽ അംഗമായിരുന്നു ഇദ്ദേഹം.
അധ്യാപകരായ എഴുത്തുകാരെയും മധ്യനിര എഴുത്തുകാരേയും യോജിപ്പിച്ച് വിപുലമായ എഴുത്തുകാരുടെ കൂട്ടായ്മ സംഘടി പ്പിക്കുവാനുള്ള ഒരു ക്കത്തിലാണ് ഈ അധ്യാപകൻ .