കെട്ടിടം ഉദ്ഘാടനം ചെയ്തു
11:52 PM Apr 21, 2021 | Deepika.com
പാലോട് : നന്ദിയോട് പച്ച എന്‍എസ്എസ് കരയോഗം പുതുതായി നിര്‍മിച്ച ആര്. പ്രഭാകരന് നായര്‍ നവതിമന്ദിരത്തിന്റെ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും താലൂക്ക് യൂണിയന് പ്രസിഡന്റ് വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ജി.മധുസൂദനന്‍നായര്‍ അധ്യക്ഷതവഹിച്ചു.യോഗത്തില്‍ സെക്രട്ടറി എം.എസ്. ചന്ദ്രന് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന് സെക്രട്ടറി ബി.ചന്ദ്രശേഖരന് നായര്‍ ഉപഹാരസമര്‍പ്പണവും മേഖലാ കണ്‍വീനര്‍ വിജയേന്ദ്രന് നായര്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു. ട്രഷറര്‍ കെ. സുരേന്ദ്രന് നായര്‍, വിവിധ കരയോഗം പ്രസിഡന്റുമാരായ കെ. കൃഷ്ണന്‍കുട്ടി നായര്‍,വി.എസ്. ഹണികുമാര്‍, എസ്.എസ്. ബാലു, വി.ബി.സുബാഷ് എന്നിവര്‍ പ്രസംഗിച്ചു.