തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുവരുകളില്‍ ചിത്രകാരനും മ്യൂറലിസ്റ്റുമായ ഓഷീന്‍ ശിവ രചിച്ച "ബെറ്റര്‍ ടുഗെദര്‍' എന്ന മ്യൂറല്‍ വിസ്മയമാവുന്നു. മനുഷ്യരും ആവാസവ്യവസ്ഥയും തമ്മിലുള്ള സഹജമായ ബന്ധമാണ് മ്യൂറലിന്റെ ഇതിവൃത്തം.
പബ്ലിക് ആര്‍ട്ട് പ്രോജക്ടുകളുടെ സംഘാടകരായ, സെയ്ന്റ് ആര്‍ട്ട് ഇന്ത്യ ഫൗണ്ടേഷനും ഏഷ്യന്‍ പെയിന്റ്സും പ്രമുഖ കലാകാരന്മാരുടെ സഹായത്തോടെ പൊതു ഇടങ്ങളിലെ പ്രത്യേക ലൊക്കേഷനുകള്‍ പെയിന്റ് ചെയ്യുന്നതിന്റെ ഭാഗമാണ് ഓഷീന്‍ ശിവയുടെ പെയിന്റിംഗ്. നിറങ്ങളും ആശയങ്ങളും സംസ്കാരവുമായി സമന്വയിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ ചിത്രകാരനും മ്യൂറലിസ്റ്റുമായ ഓഷീന്‍ ശിവ തയാറാക്കിയ "ബെറ്റര്‍ ടുഗെദര്‍' എന്ന മ്യൂറല്‍ മനുഷ്യരും ആവാസവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഡത വെളിവാക്കുന്നതാണ്. വന്യജീവികളെയും സസ്യജന്തുജാലങ്ങളെയും കലാസൃഷ്ടിയില് അവതരിപ്പിച്ചിട്ടുണ്ട്.സുസ്ഥിരതയുള്ള ജീവിതശൈലി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പട്ടം കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പൽ അജയ് കുമാര്‍ പറഞ്ഞു.
വർണ വിസ്മയമായി പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുവരുകൾ
11:52 PM Apr 21, 2021 | Deepika.com