കാട്ടാക്കട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാർഡാമിൽ പ്രവർത്തിപ്പിച്ച് വന്ന സിഎഫ്എൽടിസിക്ക് ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സത്യഗ്രഹ സമരം നടത്തി. കെപിസിസിയുടെ രാജീവ് ഗാന്ധി പഠന ഗവേഷണകേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന സിഎഫ്എൽടിസിക്കാണ് ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ലക്ഷങ്ങൾ കുടിശികയായപ്പോൾ കരാറുകാരൻ ഭക്ഷണവിതരണം നിർത്തിവയ്ക്കാൻ നിർബന്ധിതനായിരിക്കുകയാണ്. സന്നദ്ധപ്രവർത്തകർക്കും ജീവനക്കാർക്കും മാസങ്ങളായി വേതനം മുടങ്ങിയതായും പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ പറഞ്ഞു.അടിയന്തരമായി തുക അനുവദിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന് ഫണ്ട് അനുവദിച്ചില്ല: സത്യഗ്രഹ സമരവുമായി പഞ്ചായത്ത് ഭരണസമിതി
11:52 PM Apr 21, 2021 | Deepika.com