വിഴിഞ്ഞം : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം മുന്നിന് കോട്ടുകാൽ ജംഗ്ഷനു സമീപത്തുവച്ചുണ്ടായ അപകടത്തിൽ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിപ്പോയ അടിമലത്തുറ സ്വദേശി സിൽവസ്റ്റർ (30) നെ വിഴിഞ്ഞം ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
റോഡിൽ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ച് തകരുകയായിരുന്നു. ഓട്ടോയിൽ കുടുങ്ങിയ സിൽവസ്റ്ററെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല തുടർന്ന് വിഴിഞ്ഞം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അജയന്റെ നേതൃത്വത്തിൽ എത്തിയ സംഘം രക്ഷപ്പെടുത്തി വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോയിൽ യാത്ര ചെയ്ത അടിമലത്തുറ സ്വദേശി സെലിനും (62) ആശുപത്രിയിൽ ചികിത്സതേടി.ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ശശികുമാർ ,മഹേഷ്, അരുൺകുമാർ, രാജീവ്, രാജേഷ്, രതീഷ്. ആർ ,ശ്രീകുമാർ ,ബിജിൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി .
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
11:52 PM Apr 21, 2021 | Deepika.com