കാട്ടാക്കട: പിണറായി വിജയന് ബഡായി നിര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാതൃകയാക്കമമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി സൗജന്യ വാക്സിന് വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയത് അപഹാസ്യമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സൗജന്യ വാക്സിന് പ്രഖ്യാപനം നടത്തിയത് പൊതുജനം മറന്നിട്ടില്ലെന്നും പിണറായി വിജയന് ബഡായി വിജയനായി അധപതിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ യുപിയാണ് കേരളത്തിന് ഉത്തമ മാതൃകയെന്നും അദ്ദേഹം വ്യക്തമാക്കി.വാക്സിന് വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കൃത്യമായ പട്ടിക തയാറാക്കാനും മുഖ്യമന്തി യോഗി ആദ്യത്യനാഥ് നിര്‍ദേശം നല്കി കഴിഞ്ഞു.കേരളത്തിന്റെ മുഖ്യ മന്ത്രി ഇപ്പോഴും പ്രധാനമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ യോഗി ആദിത്യനാഥിനെ മാതൃകയാക്കണം: പി.കെ. കൃഷ്ണദാസ്
11:52 PM Apr 21, 2021 | Deepika.com