കാട്ടാക്കട : കാര്യോട് - കൊക്കോട്ടെല റോഡിലെ തെരുവുവിളക്കുകൾ കത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി തവണ ഇക്കാര്യം ആര്യനാട് സെക്ഷൻ ഓഫീസിൽ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ജനവാസമില്ലാത്ത ഈ റോഡിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെശല്യം രൂക്ഷമാണെന്നും അടിയന്തരമായി തെരുവ് വിളക്ക് കത്തിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കാര്യോടിനു സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന ഫ്യൂസിലെ തകരാർ ഉടൻ പരിഹരിക്കണമെന്നും നാട്ടുകാർ പറയുന്നു.
ഇടിമിന്നലേറ്റ് മരം ഒടിഞ്ഞുവീണു
കാട്ടാക്കട : മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ മരം പിളർന്നു.കുറ്റിച്ചൽ പഞ്ചായത്തിലെ കടമാൻകുന്നിൽ വി സദനത്തിൽ ഗിരിജ സുരേന്ദ്രന്റെ വീടിനോട് ചേർന്ന് നിന്ന അക്കേഷ്യമരത്തിനാണ് ഇടിയേറ്റത്. ഇടിയേറ്റമരം വീടിനു സമീപത്തേക്ക് ഒടിഞ്ഞുവീണതിനാൽ വൻ ദുരന്തം ഒഴിവായി.അപകട സമയത്ത് സ്ത്രീകളും കൊച്ചു കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.