ശ്രീകാര്യം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശ്രീകാര്യത്ത് പോലീസ് ബോധവത്കരണം നടത്തി.
കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഷൈനു തോമസ്, സെക്ടറൽ മജിസ്ട്രേറ്റ് വി. ലക്ഷ്മി ,ശ്രീകാര്യം എസ്എച്ച്ഒ മനീഷ്പിള്ള, ഇൻസ്പെക്ടർ ജെ. ബിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണം. ശ്രീകാര്യം ജംഗ്ഷൻ , ചന്ത, വ്യാപാര സ്ഥാപനങ്ങൾ ,ഓട്ടോറിക്ഷ സ്റ്റാൻഡ് എന്നിവിടങ്ങളിൽ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ബോധവത്കരണം നടത്തി.
വരും ദിവസങ്ങളിലും പോലീസ് പരിശോധന കർശനമാക്കുമെന്നും. കോവിഡ് പ്രതിരോധത്തിൽ എല്ലാവരുടെയും പിന്തുണവേണമെന്നും മാസ്ക്ക് വയ്ക്കാതെ ആരും പുറത്തിറങ്ങരുതെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
കോവിഡ്: ശ്രീകാര്യത്ത് പോലീസ് ബോധവത്കരണം നടത്തി
11:52 PM Apr 21, 2021 | Deepika.com