കൂത്തുപറമ്പ്: ഭർത്താവിനു പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു. പെരളശേരി മൂന്നാംപാലത്തെ പൊയിലേരി ലക്ഷ്മിയമ്മ (70) യാണു മരിച്ചത്. ലക്ഷ്മിയമ്മയുടെ ഭർത്താവ് രാഘവൻ ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ലക്ഷ്മിയമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയ കൂടി ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു മരിച്ചത്. മക്കൾ: അജിത, സുനിൽകുമാർ (ഡ്രൈവർ), അജേഷ്, പരേതരായ അനിൽകുമാർ, അനിത. മരുമക്കൾ: രാജീവൻ (ഡ്രൈവർ), ഷീന.