നെടുമങ്ങാട്: കുളപ്പട കളിയൽനട പുളിമൂട് വിളാകത്ത് വീട്ടിൽ വി.അജയകുമാറിന്റെ (52) മൃതദേഹം കരമനയാറ്റിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. എലിയാവൂർ പാറക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ പ്രദേശവാസികൾ കണ്ടെത്തിയ മൃതദേഹം നെടുമങ്ങാട് ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് കരയ്ക്ക് എടുത്തു. അജയകുമാറിന്റെ ഭാര്യയുടെ ചേച്ചിയുടെ ഭർത്താവ് പ്രദീപ് കുമാറിനെ ഞായറാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രദീപ് മരിച്ചതിന്റെ മനോവിഷമത്തിലാകാം അജയകുമാർ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശ്രീജ. മകൻ: അഭിനവ്.
കാണാതായ ഗൃഹനാഥന്റെ മൃതദേഹം കരമനയാറ്റിൽ കണ്ടെത്തി
12:42 AM Apr 21, 2021 | Deepika.com