വെഞ്ഞാറമൂട്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എംജി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ചഞ്ചല്‍(19) ആണ് മരിച്ചത്. പേരുമല കരിമ്പുവിള ഉഷാ ഭവനില്‍ ഷിബുവിന്റെയും ഉഷയുടെയും മകളാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.