വെഞ്ഞാറമൂട്: യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരുമല പണ്ടാരത്തോട് തടത്തരികത്ത് വീട്ടില്‍ സജീവിന്റെ ഭാര്യ അനിത (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് അടുത്ത റബ്ബര്‍ പുരയിടത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.