വെള്ളിക്കുളങ്ങര: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ മറ്റത്തൂർ പഞ്ചായത്തിലെ കോപ്ലിപ്പാടം പ്രദേശത്ത് കാർഷിക വിളകൾ നശിച്ചു. മോനൊടി പള്ളിപ്പാടൻ വീട്ടിൽ ബിജു, ചക്കാലക്കൽ രാഘവൻ, കോപ്ലിപ്പാടം ഞറേക്കാടൻ ഡേവിസ് എന്നിവരുടെ നേന്ത്രവാഴകളാണു കാറ്റിൽ ഒടിഞ്ഞുവീണത്.
ഡേവിസിന്റെ നൂറ്റിയന്പതോളം വാഴകളും ബിജുവിന്റെ നൂറോളം വാഴകളും രാഘവന്റെ അന്പതോളം വാഴകളുമാണു നശിച്ചത്. കുലവന്നതും വരാറായതുമായ വാഴകൾ ഒടിഞ്ഞു നശിച്ചതു കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്.
ചാലക്കുടി: പുലർച്ചെയുണ്ടായ ശക്തിയായ കാറ്റിലും മഴയിലും പോട്ടയിലും പടിഞ്ഞാറെ ചാലക്കുടിയിലും മരങ്ങൾ വീണു നാശനഷ്ടങ്ങൾ ഉണ്ടായി. പോട്ട പന്പിള്ളി കോളജിനു സമീപം വൈദ്യുതി ലൈനിൽ മരങ്ങൾ വീണു രണ്ടുപോസ്റ്റുകൾ ഒടിഞ്ഞുവീണു. പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലിയിയിൽ വൈദ്യുതി ലൈനിൽ മരംവീണു കന്പികൾ പൊട്ടിവീണു. ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ പുലർച്ചെയുണ്ടായ ശക്തിയായ കാറ്റിലും മഴയിലും ഒട്ടേറെ കൃഷിനാശം ഉണ്ടായിട്ടുണ്ട്.
കുറ്റിച്ചിറ: ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തിയായ കാറ്റിൽ മരം വീണ് വീടു തകർന്നു. കാടുകുറ്റി ലക്ഷ്മി ദാമോദരന്റെ വീടിനു മുകളിലാണു മരം വീണത്. വീട്ടിലുണ്ടായിരുന്നവർ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു.
കാറ്റ്, മഴ: കനത്ത നാശം
12:12 AM Apr 21, 2021 | Deepika.com