കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സബ് ട്രഷറി അടച്ചു. ഏഴ് ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. നേരത്തെ ഒരു ജീവനക്കാരനു രോഗം സ്ഥിരീകരിച്ചിരുന്നു. എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടർന്നു ലഭിച്ച പരിശോധനാ റിപ്പോർട്ടിലാണ് ഏഴു പേർക്കു കോവിഡ് ബാധിച്ചത്. സബ് ട്രഷറി ഓഫീസ് അണുനശീകരണം നടത്തി.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് 165 പേർക്കു കോവിഡ് പരിശോധന നടത്തിയതിൽ 41 പേർക്കു രോഗം ബാധിച്ചതായി കണ്ടെത്തി. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 24.84 ശതമാനമാണ്. കൊടുങ്ങല്ലൂർ നഗരസഭയിൽ 10, എസ്.എൻ.പുരം 18, എറിയാട് എട്ട്, എടവിലങ്ങ് ഒന്ന്, കയ്പമംഗലം ഒന്ന്, എറണാകുളം ജില്ലയിൽ നിന്നു വന്നവർ മൂന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് ആയിട്ടുള്ളത്. 300 പേർക്കു താലൂക്ക് ആശുപത്രിയിൽ ഇന്ന് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തു.
ഏഴു ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു
12:12 AM Apr 21, 2021 | Deepika.com