കൊ​ടു​ങ്ങ​ല്ലൂ​രി​ൽ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും

12:11 AM Apr 21, 2021 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കാ​യി പു​തി​യ കെ​ട്ടി​ടം വി​നി​യോ​ഗി​ക്കാ​നും അ​ഡ്വ. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം തീ​രു​മാ​നി​ച്ചു.
മേ​യ് ഒ​ന്നു മു​ത​ൽ ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ സ്പെ​ഷ​ൽ വാ​ക്സി​ൻ കേ​ന്ദ്രം ആ​രം​ഭി​ക്കും. പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളെ ഇ​പ്പോ​ഴു​ള്ള ഫീ​മെ​യി​ൽ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കും. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ളെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​യ്ക്കു മാ​റ്റും. പു​തി​യ കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഉ​ട​നെ ല​ഭ്യ​മാ​ക്കും. കു​ടി​വെ​ള്ള ല​ഭ്യ​ത​യ്ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണീ​ച്ച​റു​ക​ൾ​ക്കു സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​ല്ലൂ​റ്റ് മു​സി​രി​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലു​ള്ള കോ​വി​സ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളെ കി​ട​ത്തു​ന്ന​തി​നു സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​യു. ഷി​നി​ജ, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പോ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പ്രേം​കു​മാ​ർ, പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ന്‍റ​ണി, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ബി​നു, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ സി.​എ​സ്. പ്ര​കാ​ശ​ൻ, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ. ​പ്ര​വീ​ണ്‍, കെ​എ​സ്ഇ​ബി-​ആ​രോ​ഗ്യ വ​കു​പ്പ്-​പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.