കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ സൗകര്യങ്ങൾ വർധിപ്പിച്ച് കൂടുതൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനും താലൂക്ക് ആശുപത്രിയിൽ കോവിഡ് ഇതര ചികിത്സയ്ക്കെത്തുന്ന രോഗികൾക്കായി പുതിയ കെട്ടിടം വിനിയോഗിക്കാനും അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് ആശുപത്രി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
മേയ് ഒന്നു മുതൽ നഗരസഭ ടൗണ്‍ഹാളിൽ സ്പെഷൽ വാക്സിൻ കേന്ദ്രം ആരംഭിക്കും. പുതിയ കോവിഡ് രോഗികളെ ഇപ്പോഴുള്ള ഫീമെയിൽ വാർഡിൽ പ്രവേശിപ്പിക്കും. ആശുപത്രിയിലെ മറ്റ് കോവിഡ് ഇതര രോഗികളെ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റും. പുതിയ കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ഉടനെ ലഭ്യമാക്കും. കുടിവെള്ള ലഭ്യതയ്ക്ക് ആവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകി. ചികിത്സാകേന്ദ്രത്തിലേക്കാവശ്യമായ ഫർണീച്ചറുകൾക്കു സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. പുല്ലൂറ്റ് മുസിരിസ് കണ്വൻഷൻ സെന്ററിലുള്ള കോവിസ് ചികിത്സാകേന്ദ്രത്തിൽ കൂടുതൽ രോഗികളെ കിടത്തുന്നതിനു സൗകര്യങ്ങൾ വർധിപ്പിക്കും.
നഗരസഭ ചെയർപേഴ്സണ്‍ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എൽസി പോൾ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രേംകുമാർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആന്റണി, അസിസ്റ്റന്റ് എൻജിനീയർ ബിനു, മുനിസിപ്പൽ എൻജിനീയർ സി.എസ്. പ്രകാശൻ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗോപാലകൃഷ്ണൻ, ഡോ. പ്രവീണ്‍, കെഎസ്ഇബി-ആരോഗ്യ വകുപ്പ്-പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.