കോവിഡിനൊപ്പം ഡെ​ങ്കി​പ്പ​നി; മു​രി​യാ​ട് ജാ​ഗ്ര​ത​യി​ൽ...

12:11 AM Apr 21, 2021 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന​തി​നി​ട​യി​ൽ ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ച​തോ​ടെ മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു പേ​ർ​ക്കാ​ണു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ 71 പേ​രാ​ണു കോ​വി​ഡ് രോ​ഗി​ക​ളാ​യു​ള്ള​ത്. ഇ​തി​ൽ എ​ട്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലും 63 പേ​ർ വീ​ടു​ക​ളി​ലു​മാ​ണു ക​ഴി​യു​ന്ന​ത്. മു​രി​യാ​ട് സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴാം വാ​ർ​ഡി​ലെ മൂ​ന്നു പേ​ർ​ക്കാ​ണു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.
മ​ഴ​ക്കാ​ല​ത്തു പ​ട​രു​ന്ന ഡെ​ങ്കി രോ​ഗം വേ​ന​ൽ​കാ​ല​ത്തു പി​ടി​പ്പെ​ട്ട​താ​ണു ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, വാ​ർ​ഡ് അം​ഗം സ​രി​ത സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി. അ​ഞ്ച്, ഏ​ഴ് എ​ന്നീ വാ​ർ​ഡു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളെ​ല്ലാം ശു​ചീ​ക​രി​ച്ചു. നാ​ലു​പേ​ർ വീ​ത​മു​ള്ള സം​ഘ​ങ്ങ​ൾ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 7000 വീ​ടു​ക​ളി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.