ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം കൂടുന്നതിനിടയിൽ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചതോടെ മുരിയാട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. കഴിഞ്ഞ ദിവസം മൂന്നു പേർക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ 71 പേരാണു കോവിഡ് രോഗികളായുള്ളത്. ഇതിൽ എട്ടുപേർ ആശുപത്രിയിലും 63 പേർ വീടുകളിലുമാണു കഴിയുന്നത്. മുരിയാട് സെന്റർ ഉൾപ്പെടുന്ന ഏഴാം വാർഡിലെ മൂന്നു പേർക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
മഴക്കാലത്തു പടരുന്ന ഡെങ്കി രോഗം വേനൽകാലത്തു പിടിപ്പെട്ടതാണു ജനങ്ങളെ ആശങ്കയിലാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വാർഡ് അംഗം സരിത സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കി. അഞ്ച്, ഏഴ് എന്നീ വാർഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളെല്ലാം ശുചീകരിച്ചു. നാലുപേർ വീതമുള്ള സംഘങ്ങൾ ബോധവത്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 7000 വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു.