ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​നേ​ഷ​ന് ടോ​ക്ക​ണ്‍ സം​വി​ധാ​നം

12:11 AM Apr 21, 2021 | Deepika.com
ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ന് ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ലെ താ​മ​സ​ക്കാ​ർ​ക്കു മാ​ത്ര​മേ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക​യു​ള്ളൂ.
ഒ​ന്നും ര​ണ്ടും ഘ​ട്ടം വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രി​ൽ​നി​ന്നും ടോ​ക്ക​ണ്‍ കൊ​ണ്ടു​വ​ര​ണം. വി​ത​ര​ണം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ വാ​ർ​ഡി​ലും 10 പേ​ർ​ക്ക് വീ​തം ടോ​ക്ക​ണ്‍ ന​ൽ​കു​ക​യും വാ​ക്സി​ൻ കൊ​ടു​ക്കു​ക​യും ചെ​യ്യും. ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി ഇ​ട​പെ​ട്ട് കൂ​ടു​ത​ൽ വാ​ക്സി​ൻ എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഐ​സു​ലേ​ഷ​ൻ വാ​ർ​ഡി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ന്‍റെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ഒ.​പൈ​ല​പ്പ​ൻ ഇ​ട​പെ​ട്ട് ബ​ൾ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ 5 എ​ണ്ണം ക​ല്യാ​ണ്‍ സി​ൽ​ക്സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ചെ​യ​ർ​മാ​ൻ വി.​ഒ.​പൈ​ല​പ്പ​ൻ, ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ കെ.​വി.​പോ​ൾ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ൻ.​എ.​ഷീ​ജ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​ബി ജോ​ർ​ജ്, ബി​ജു ചി​റ​യ​ത്ത്, ഷി​ബു വാ​ല​പ്പ​ൻ, ദീ​പു ദി​നേ​ശ്, സെ​ക്ര​ട്ട​റി എം.​എ​സ്.​ആ​കാ​ശ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.