ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷന് തിരക്ക് വർധിച്ച സാഹചര്യത്തിൽ ഇന്നു മുതൽ നഗരസഭ പ്രദേശത്തുള്ളവർക്ക് വാക്സിനേഷന് ടോക്കണ്‍ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു. നഗരസഭ അതിർത്തിയിലെ താമസക്കാർക്കു മാത്രമേ താലൂക്ക് ആശുപത്രിയിൽ വാക്സിനേഷൻ നൽകുകയുള്ളൂ.
ഒന്നും രണ്ടും ഘട്ടം വാക്സിൻ എടുക്കാൻ വരുന്നവർ വാർഡ് കൗണ്‍സിലർമാരിൽനിന്നും ടോക്കണ്‍ കൊണ്ടുവരണം. വിതരണം നടക്കുന്ന ദിവസങ്ങളിൽ ഓരോ വാർഡിലും 10 പേർക്ക് വീതം ടോക്കണ്‍ നൽകുകയും വാക്സിൻ കൊടുക്കുകയും ചെയ്യും. ബെന്നി ബെഹന്നാൻ എംപി ഇടപെട്ട് കൂടുതൽ വാക്സിൻ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസുലേഷൻ വാർഡിൽ ഓക്സിജൻ സിലിണ്ടറിന്റെ കുറവ് പരിഹരിക്കാൻ നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ ഇടപെട്ട് ബൾക്ക് ഓക്സിജൻ സിലിണ്ടർ 5 എണ്ണം കല്യാണ്‍ സിൽക്സ് താലൂക്ക് ആശുപത്രിയിലേക്ക് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചെയർമാൻ വി.ഒ.പൈലപ്പൻ, ഹെൽത്ത് ചെയർമാൻ കെ.വി.പോൾ, ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ.ഷീജ, കൗണ്‍സിലർമാരായ എബി ജോർജ്, ബിജു ചിറയത്ത്, ഷിബു വാലപ്പൻ, ദീപു ദിനേശ്, സെക്രട്ടറി എം.എസ്.ആകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.