മാള: കുഴിക്കാട്ടുശേരി മരിയ തെരേസ ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചു. ഗുണമേ·യുള്ള ശുശ്രൂഷയും രോഗിസുരക്ഷയും ആധാരമാക്കിയാണ് ഈ അംഗീകാരം ലഭിച്ചതെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ട്രീസ വർഗീസ് സിഎച്ച്എഫ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലായിരുന്നു അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധ സംഘത്തിന്റെ പരിശോധന നടന്നത്. പരിശോധനാ വിധേയമായ മേഖലകളിൽ 100 ശതമാനം വിജയം നേടാൻ ആശുപത്രിക്ക് സാധിച്ചതായുള്ള അറിയിപ്പും അംഗീകാരവും കഴിഞ്ഞദിവസം അധികൃതരിൽനിന്നും ലഭിച്ചു.
1977ൽ ആരംഭിച്ച ആശുപത്രിയിൽ നിലവിൽ ജനറൽ മെഡിസിൻ, സർജറി, ഓർത്തോ, ഗൈനക്കോളജി, നിയോനെറ്റോളജി, പീഡിയാട്രിക്സ്, കാർഡിയോളജി, ഇഎൻടി, ഡെർമറ്റോളജി, നെഫ്രോളജി, ഡെന്റിസ്ട്രി, അനസ്തേഷ്യ, അത്യാഹിതവിഭാഗം, ഹോമിയോപതി, സൈക്കോളജി, ഫിസിയോ തെറാപ്പി, ഡയാലിസിസ്, കൗണ്‍സലിംഗ്, ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ സേവനം ലഭ്യമാണ്. സിസ്റ്റർ ട്രീസ വർഗീസ് സിഎച്ച്എഫ് ആണ് അഡ്മിനിസ്ട്രേറ്റർ. സിസ്റ്റർ ഡോ. ആഗ്്നസ് ജോസ് സിഎച്ച്എഫ് ചീഫ് മെഡിക്കൽ ഓഫീസറുമാണ്.
എൻഎബിഎച്ച് അംഗീകാരം
12:11 AM Apr 21, 2021 | Deepika.com