+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം

മാ​ള: കു​ഴി​ക്കാ​ട്ടു​ശേ​രി മ​രി​യ തെ​രേ​സ ആ​ശു​പ​ത്രി​ക്ക് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം ല​ഭി​ച്ചു. ഗു​ണ​മേ·​യു​ള്ള ശു​ശ്രൂ​ഷ​യും രോ​ഗി​സു​ര​ക്ഷ​യും ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന
എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം
മാ​ള: കു​ഴി​ക്കാ​ട്ടു​ശേ​രി മ​രി​യ തെ​രേ​സ ആ​ശു​പ​ത്രി​ക്ക് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം ല​ഭി​ച്ചു. ഗു​ണ​മേ·​യു​ള്ള ശു​ശ്രൂ​ഷ​യും രോ​ഗി​സു​ര​ക്ഷ​യും ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ട്രീ​സ വ​ർ​ഗീ​സ് സി​എ​ച്ച്എ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു അം​ഗീ​കാ​രം ന​ല്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​രി​ശോ​ധ​നാ വി​ധേ​യ​മാ​യ മേ​ഖ​ല​ക​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടാ​ൻ ആ​ശു​പ​ത്രി​ക്ക് സാ​ധി​ച്ച​താ​യു​ള്ള അ​റി​യി​പ്പും അം​ഗീ​കാ​ര​വും ക​ഴി​ഞ്ഞ​ദി​വ​സം അ​ധി​കൃ​ത​രി​ൽ​നി​ന്നും ല​ഭി​ച്ചു.
1977ൽ ​ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, സ​ർ​ജ​റി, ഓ​ർ​ത്തോ, ഗൈ​ന​ക്കോ​ള​ജി, നി​യോ​നെ​റ്റോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, കാ​ർ​ഡി​യോ​ള​ജി, ഇ​എ​ൻ​ടി, ഡെ​ർ​മ​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി, ഡെ​ന്‍റി​സ്ട്രി, അ​ന​സ്തേ​ഷ്യ, അ​ത്യാ​ഹി​ത​വി​ഭാ​ഗം, ഹോ​മി​യോ​പ​തി, സൈ​ക്കോ​ള​ജി, ഫി​സി​യോ തെ​റാ​പ്പി, ഡ​യാ​ലി​സി​സ്, കൗ​ണ്‍​സ​ലിം​ഗ്, ബ്ല​ഡ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്. സി​സ്റ്റ​ർ ട്രീ​സ വ​ർ​ഗീ​സ് സി​എ​ച്ച്എ​ഫ് ആ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ. സി​സ്റ്റ​ർ ഡോ. ​ആ​ഗ്്ന​സ് ജോ​സ് സി​എ​ച്ച്എ​ഫ് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​മാ​ണ്.