യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പ​ിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

12:11 AM Apr 21, 2021 | Deepika.com
കൊ​ര​ട്ടി: വെ​ട്ടു​ക​ത്തി​കൊ​ണ്ട് യു​വാ​വി​ന്‍റെ വ​ല​തു​കാ​ലി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ കൊ​ര​ട്ടി എ​സ്ഐ എ​സ്.​കെ. പ്രി​യ​നും സം​ഘ​വും പി​ടി​കൂ​ടി. കൊ​ര​ട്ടി വാ​ലു​ങ്ങാ​മു​റി സ്വ​ദേ​ശി ക​ണ്ട​രു​മ​ഠ​ത്തി​ൽ കി​ര​ണി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലാ​ണു വാ​ലു​ങ്ങാ​മു​റി പു​ത്ത​നേ​ത്ത് ച​ന്ദ്ര​ൻ (50) അ​റ​സ്റ്റി​ലാ​യ​ത്. വാ​ലു​ങ്ങാ​മു​റി ല​ക്ഷം​വീ​ട് കോ​ള​നി റോ​ഡി​ൽ
18നു ​രാ​ത്രി 9.30നാ​ണു സം​ഭ​വം. കി​ര​ണി​ന്‍റെ കൂ​ട്ടു​കാ​ര​നും പ്ര​തി​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ത​ർ​ക്ക​ത്തി​ൽ കി​ര​ണ്‍ ഇ​ട​പെ​ട്ട​താ​ണു പ്ര​കോ​പ​ന​ത്തി​നു കാ​ര​ണം.
കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വാ​ക്ക​ത്തി​കൊ​ണ്ട് വ​ല​തു​കാ​ലി​ൽ വെ​ട്ടി​യ​തി​നെ തു​ട​ർ​ന്നു കി​ര​ണി​നു സാ​ര​മാ​യി മു​റി​വേ​ൽ​ക്കു​ക​യും എ​ല്ലി​നു ക്ഷ​തം സം​ഭ​വി​ക്കു​ക​യു​മു​ണ്ടാ​യി. ഗു​രു​ത​ര​മാ​യ പ​രി​ക്കു പ​റ്റി​യ കി​ര​ണ്‍ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​എ​സ്ഐ​മാ​രാ​യ എം.​എ​സ്. പ്ര​ദീ​പ്, സെ​ബി, സി​പി​ഒ​മാ​രാ​യ വി.​ആ​ർ. ര​ഞ്ജി​ത്ത്, ജി​ബി​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.