കൊരട്ടി: വെട്ടുകത്തികൊണ്ട് യുവാവിന്റെ വലതുകാലിൽ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ കൊരട്ടി എസ്ഐ എസ്.കെ. പ്രിയനും സംഘവും പിടികൂടി. കൊരട്ടി വാലുങ്ങാമുറി സ്വദേശി കണ്ടരുമഠത്തിൽ കിരണിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലാണു വാലുങ്ങാമുറി പുത്തനേത്ത് ചന്ദ്രൻ (50) അറസ്റ്റിലായത്. വാലുങ്ങാമുറി ലക്ഷംവീട് കോളനി റോഡിൽ
18നു രാത്രി 9.30നാണു സംഭവം. കിരണിന്റെ കൂട്ടുകാരനും പ്രതിയും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ കിരണ്‍ ഇടപെട്ടതാണു പ്രകോപനത്തിനു കാരണം.
കൈവശമുണ്ടായിരുന്ന വാക്കത്തികൊണ്ട് വലതുകാലിൽ വെട്ടിയതിനെ തുടർന്നു കിരണിനു സാരമായി മുറിവേൽക്കുകയും എല്ലിനു ക്ഷതം സംഭവിക്കുകയുമുണ്ടായി. ഗുരുതരമായ പരിക്കു പറ്റിയ കിരണ്‍ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എഎസ്ഐമാരായ എം.എസ്. പ്രദീപ്, സെബി, സിപിഒമാരായ വി.ആർ. രഞ്ജിത്ത്, ജിബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.