കാട്ടൂർ: സർവീസ് സഹകരണ ബാങ്കിനു കീഴിൽ കാട്ടൂർ ഗവ. ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ നവീകരിച്ചതിന്റെ ഉദ്ഘാടനം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുൾ സത്താർ ഉദ്ഘാടനം നിർവഹിച്ചു.
ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, രാജലക്ഷ്മി കുറുമാത്ത്, ജോമോൻ വലിയവീട്ടിൽ, എം.ജെ. റാഫി, കെ.കെ. സതീശൻ, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, മധുജ ഹരിദാസ്, സുലഭ മനോജ്, സെക്രട്ടറി ടി.വി. വിജയകുമാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
കാട്ടൂരിൽ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം
12:11 AM Apr 21, 2021 | Deepika.com