ഡോ. ​രാ​ജു ഡേ​വി​സ് ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്

12:11 AM Apr 21, 2021 | Deepika.com
തൃ​ശൂ​ർ: ജി​ല്ലാ ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി ഡോ. ​രാ​ജു ഡേ​വീ​സ് പെ​രേ​പ്പാ​ട​ൻ (ചെ​യ​ർ​മാ​ൻ, ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, മാ​ള) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഡോ. ​സ്റ്റാ​ൻ​ലി​ൻ റാ​ഫേ​ൽ (സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, ഇ​രി​ങ്ങാ​ല​ക്കു​ട), പോ​ൾ ജെ​യിം​സ് (ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ, കൊ​ര​ട്ടി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​സി.​ആ​ന്‍റ​ണി (തൃ​ശൂ​ർ) ആ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. വി​ന്നി ബെ​സ്റ്റി​ൻ (കൊ​ര​ട്ടി), അ​ല​ക്സ് ചാ​ർ​ളി (കു​ന്നം​കു​ളം) എ​ന്നി​വ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രും ജോ​ഷി ഡി. ​കൊ​ള്ള​ന്നൂ​ർ (തൃ​ശൂ​ർ) ട്ര​ഷ​റ​റു​മാ​യാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി.
കേ​ര​ള ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​യാ​യി പി.​ജെ.​സ​ണ്ണി, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലേ​ക്ക് പി.​സി.​ആ​ന്‍റ​ണി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് ജോ​സ​ഫ് വ​ട​ക്ക​നാ​ണ്. സ​ർ​ക്കാ​ർ ഒ​ബ്സ​ർ​വ​റാ​യി സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് വി.​സാം​ബ​ശി​വ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.